തൃശ്ശൂരില്‍ വെടിക്കെട്ട് പുരയില്‍ വൻ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്‌ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു.

ശ്രീനിവാസന്‍ എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം. എത്രപേര്‍ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന മേഖലയാണ് ഇത്. നിരവധി കുടുംബങ്ങള്‍ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രദേശത്ത് ഇനിയും പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ മണിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share