പത്ത് ദിവസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നെത്തി; ഫുട്ബാൾ കളിക്കാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഫുട്ബാൾ കളിക്കാൻ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.

റാസൽഖൈമ അൽഗൈലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ടർഫിൽ കളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്ത് ദിവസം മുമ്പാണ് വിവാഹ നിശ്ചയം കഴിഞ്ഞ് യു.എ.ഇയിൽ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!