സൗദിയിൽ പള്ളികളിലെ വുദു എടുക്കുന്ന സ്ഥലവും ടോയിലറ്റുകളും താമസ മുറികളും കടകളുമാക്കി മാറ്റി വാടകക്ക് നൽകി; നിരവധി ഇമാമുമാർ പിടിയിൽ

സൌദി അറേബ്യയിലെ ജിദ്ദയിൽ പള്ളികളിലെ സൌകര്യങ്ങൾ രൂപമാറ്റം നടത്തി വാടകക്ക് നൽകിയ ഇമാമുമാരും മുഅദ്ദിൻമാരും പിടിയിലായി. മസ്ജിദ് പ്രൊട്ടക്ഷൻ ആൻഡ് സർവീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇമാമുമാരും മുഅദ്ദിൻമാരും പിടിയിലായത്.

പള്ളികളിലെ വിവിധ ഭാഗങ്ങൾ പാർപ്പിട അപ്പാർട്ട്‌മെന്റുകളും വാണിജ്യ സ്റ്റോറുകളുമാക്കി രൂപമാറ്റം നടത്തി വാടകക്ക് കൊടുത്തതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ ചിലതിന് അര ലക്ഷം റിയാലിൽ കൂടുതൽ തുകക്കാണ് വാടകക്ക് നൽകിയത്.

അൽ-ഇഖ്ബാരിയ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച് ഒരു പള്ളിയിലെ ഇമാം പള്ളിയുടെ ബേസ്മെൻ്റ് താമസ റൂമുകളും അപ്പാർട്ടുമെന്റുകളും ആക്കി മാറ്റി വാടകക്ക് കൊടുക്കുന്നതായി കണ്ടെത്തി. മറ്റൊരു പള്ളിയിൽ ടോയ്‌ലറ്റുകൾ താമസ റൂമുകളാക്കി മാറ്റിയതായി കണ്ടെത്തി. മിനാരം സ്ഥാപിച്ച കെട്ടിടം സ്കുൾ നടത്താൻ വാടകക്ക് കൊടുത്താണ് മറ്റൊരു പള്ളിയിലെ ഇമാം പണം സമ്പാദിച്ചത്. താമസ സൌകര്യത്തിന് പ്രതിമാസം 800 റിയാലാണ് വാടകയായി ഒരു ഇമാം ഈടാക്കിയിരുന്നത്.

ജിദ്ദയിലെ തന്നെ മറ്റൊരു പള്ളിയുടെ മുറ്റത്ത് കടകളും അലക്കു ശാലകളും ആക്കി മാറ്റി വാടകക്ക് കൊടുത്തതായും പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. ഇത് മൂലം പള്ളിയുടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ വർദ്ധിക്കാൻ കാരണമായി. 6,00,000 റിയാലാണ് ഇത്തരത്തിൽ പള്ളിക്ക് ബിൽ കുടിശ്ശിക വന്നത്.

ഒരു പളളിയിലെ വുദു ചെയ്യുന്ന സ്ഥലം വെട്ടി ചുരുക്കി അവിടെ താമസ അപ്പാർട്ടുമെൻ്റുകളാക്കി മാറ്റിയതായി കണ്ടെത്തി. 9 അപ്പാർട്ടുമെൻ്റുകളാണ് അവിടെ നിർമിച്ചതായി കണ്ടെത്തിയത്. ഇത് വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് വാടകക്ക് നൽകിയതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് മക്ക അൽ മുഖറമയിലെ യൂട്ടിലിറ്റീസ് പ്രൊട്ടക്ഷൻ യൂണിറ്റിലെ മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് മേധാവി അബ്ദുൾ റഹ്മാൻ അൽ-ഹാർത്തി പറഞ്ഞു.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!