ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം ട്രുക്കുമായി കൂട്ടിയിടിച്ചു; സ്ത്രീകളുൾപ്പെടെ മൂന്ന് പേർ മരിച്ചു, 5 പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെരിയ (46), ഹെമ റാണി (54), ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ, റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
.
ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ദീർഘകാലം സലാലയിൽ ജോലി ചെയ്ത മനോജും കുടുംബവും, അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഹൈമക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രെയിലറിൽ ഇടിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ സുഹൃത്തായ രാം മോഹനും കുടുംബവും ബ്രട്ടീഷ് പൗരത്വമുള്ള യു.പിക്കാരാണ്. യു.കെയിൽ നിന്നെത്തിയ ഇവരെ സലാല കാണിച്ച് തിരിച്ച് മസ്‌കത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
.
മനോജിന്റെ ഭാര്യ കമലേഷ് ബെരിയ (46), രാം മോഹന്റെ ഭാര്യ ഹേമ റാണി ( 54) മനോജിന്റെ ഭാര്യയുടെ സഹോദരന്റെ മകൻ ഇഷൻ ദേഷ്ബന്ധു (31) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മനോജിന്റെ മകൾ ദീക്ഷ (17), രാം മോഹന്റെ മകൻ പ്രിയങ്ക്, മരിച്ച കമലേഷ് ബെരിയയുടെ അമ്മ രാധറാണി എന്നിവർ ഗുരുതര പരിക്കുകളോടെ നിസ്‌വ ആശുപത്രിയിൽ ചികിത്സയിലാണ്. മനോജ്,രാം മോഹൻ എന്നിവർ ഹൈമ ആശുപത്രിയിലും ചികിത്സയിലാണെന്ന് സലാല എംബസി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു. .
ദീർഘകാലം സലാലയിലുണ്ടായിരുന്ന മനോജും കുടുംബവും ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സജീവ ബന്ധമുണ്ടായിരുന്നവരാണ്.രണ്ട് വർഷം മുമ്പാണ് ഇവർ ജോലി ആവശ്യാർത്ഥം മസ്‌കത്തിലേക്ക് മാറിയത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിസ്വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



