കാറിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ പ്രവാസികളായ യുവതി യുവാക്കൾ പിടിയിലായി

കുവൈത്തില്‍ കാറിനുള്ളിലിരുന്ന മദ്യപിച്ചതിന് പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും. 35 വയസുകാരനായ യുവാവും 41 വയസുകാരിയുമാണ് പിടിയിലായത്. നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി.

പിടിയിലായ യുവാവ് സിറിയന്‍ പൗരനും യുവതി ഫിലിപ്പൈന്‍കാരിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ദോഹ ഷാലെയ്‍സില്‍ വെച്ച് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയത്.

ബീച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പിന്നീട് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share