മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ – വീഡിയോ

സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണു സംഭവം. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ. വിഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്തു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് രംഗത്തിറങ്ങി. ഇന്ന് യുവാവിനെ ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 294, 279 വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കൂട്ടർ ഓടിച്ച വിക്കിക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്നവരാണ് വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതോടെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന രണ്ട് പേരും സ്ത്രീകളാണെന്ന പ്രചരണവും ശക്തമായി. ഒരു ഘട്ടത്തിൽ സെൻട്രൽ പോലീസ് (എഡിസിപി) രാജേഷ് ശ്രീവാസ്തവും രണ്ട് പേരും പെണ്കുട്ടികളാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഒരാൾ ആണ്കുട്ടിയാണെന്ന് വ്യക്തമായത്.

വീഡിയോ വൈറലായതോടെ ശക്തമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. “ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർ പാശ്ചാത്യ സംസ്കാരം പകർത്താൻ ശ്രമിക്കുന്നു, എന്നാൽ ഇത് ഇന്ത്യയിൽ അനുവദിക്കാൻ പാടില്ല.” എന്നായിരുന്നു ഒരാളുടെ പ്രതികരണം.

മറ്റൊരാൾ അഭിപ്രായപ്പെട്ടു, “അവസാനം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും, പെൺകുട്ടിയെ അല്ല.”

“ദയവായി ഈ റൈഡർക്കെതിരെ നടപടിയെടുക്കുക. വാഹനങ്ങൾക്കിടയിൽ അപകടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിന് പിഴ ചുമത്തണം” എന്നായിരുന്നു വേറെ ഒരാളുടെ പ്രതികരണം.

“അവർ കുറച്ച് മാന്യത പാലിക്കണമെന്നും, പൊതുസ്ഥലത്ത് പരിധികൾ ലംഘിക്കരുത്.” എന്നുമാണ് മറ്റൊരു പ്രതികരണം.

 

വീഡിയോ കാണുക..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share