സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസം സൗദിയിൽ എവിടെയും സന്ദർശിക്കാം. പുതിയ വിസ സേവനം ഉടൻ
സൌദി ദേശീയ വിമാന കമ്പനിയായ സൌദിയ എയർലൈൻസിന് ടിക്കറ്റെടുക്കുന്നവർക്ക് 96 മണിക്കൂർ കാലാവധിയുള്ള സന്ദർശന വിസ അനുവദിക്കാൻ നീക്കം. പുതിയ സേവനം വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൗദിയ വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞതായി ഒക്കാസ് റിപ്പോർട്ട് ചെയ്തു.
ഇങ്ങിനെ എത്തുന്നവർക്ക് 96 മണിക്കൂർ അഥവാ നാല് ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവാദമില്ല. എങ്കിലും ഈ സമയത്തിനുള്ളിൽ സൌദിയിലെവിടെയും സഞ്ചരിക്കുവാനും, സാമൂഹിക ആഘോഷ പരിപാടികളിൽ സംബന്ധിക്കുവാനും ഉംറ നിർവഹിക്കുവാനും അനുവാദമുണ്ടാകും. സൌദിയ എയർലൈൻസിൽ ടിക്കറ്റെടുക്കുമ്പോൾ തന്നെ വിസ നേടാൻ യാത്രക്കാരെ സഹായിക്കുന്ന ഓണ്ലൈൻ സേവനങ്ങൾ ഇതിനായി ഒരുക്കും.
പുതിയ വിസാ സേവനം ആരംഭിക്കുന്നതിനായി വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹജ്- ഉംറ മന്ത്രാലയം, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം എന്നിവയുമായി സൌദിയ പ്രവർത്തിച്ച് വരികയാണെന്നും അബ്ദുല്ല അല്‍ശഹ്‌റാനി ഒക്കാസിനോട് പറഞ്ഞു.
ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് യുഎഇയിൽ 96 മണിക്കൂർ സന്ദർശനാനുമതി നൽകുന്ന സേവനം കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ചിരുന്നു. അതിന് പിറകെയാണ് സൌദിയുടെ പുതിയ തീരുമാനം പുറത്ത് വരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273