സയാമീസ് ഇരട്ടകളായ ഉമറും അലിയും ഇരു മെയ്യായി; 11 മണിക്കൂർ നീണ്ട ശസ്​ത്രക്രിയ വിജയം – വീഡിയോ

സൌദിയിൽ ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർപെടുത്താനുള്ള ഓപ്പറേഷൻ വിജയിച്ചതായി ഇന്ന് (വ്യാഴം) നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു.

ആരോഗ്യ കാര്യങ്ങളിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് ഇരട്ടകളെ മാറ്റിയിരിക്കുകയാണ്. 

സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന്​ റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളെ  വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ ഇന്ന് (വ്യാഴം) രാവിലെ ഏഴ്​ മണിക്കാണ്​ ആരംഭിച്ചത്. ശസ്​ത്രകിയാ സംഘം തലവൻ ഡോ. അബ്​ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ​ റിയാദിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിന്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്​പെഷലിസ്​റ്റ്​ ആശുപത്രിയിൽ​ വെച്ചായിരുന്നു ശസ്​ത്രക്രിയ. സംഘത്തിൽ  കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്​, ടെക്നിക്കൽ കേഡർമാർ എന്നിവരടക്കം 27 പേരുണ്ടായിരുന്നു.

 

ശസ്ത്രക്രിയക്ക് ശേഷം 

 

ശസ്ത്രക്രിയക്കിടെ പിതാവ്

 

ശസ്ത്രക്രിയ നടന്ന് കൊണ്ടിരിക്കുന്നു…പ്രാർത്ഥനയോടെ ലോകം…

 

 

 

 

ശസ്ത്രക്രിയക്ക് മുമ്പ് മാതാപിതാക്കൾ തിയേറ്ററിലേക്ക് യാത്രയയക്കുന്നു

 

 

ആറ് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ 11 മണിക്കൂർ നീണ്ടു നിന്നു. കുട്ടികളുടെ നെഞ്ചും വയറും ഒട്ടിപ്പിടിച്ചതിനാലും കരൾ, പിത്തരസം, കുടൽ എന്നിവ പങ്കിടുന്നതിനാലും സങ്കീർണമായിരുന്നു ശസ്ത്രക്രിയ. എങ്കിലും ശുഭപ്രതീക്ഷയിലാണ് മെഡിക്കൽ സംഘതലവൻ ഡോ. അബ്​ദുല്ല അൽറബീഅ. 

രണ്ട് ഘട്ടങ്ങളിലായാണ് കുട്ടികളുടെ പ്ലാസ്റ്റിക് സർജറിയി പൂർത്തിയാക്കുക. അതിൽ ആദ്യത്തേത് മുറിവ് മറയ്ക്കാൻ പൂർണ്ണ ചർമ്മം നൽകുന്നതിന് സ്‌കിൻ സ്‌ട്രെച്ചറുകൾ നിർമ്മിക്കുകയാണെന്നും കൺസൾട്ടന്റ് സർജൻ ഡോ. ഹനാൻ അൽ-സുലൈമാൻ പറഞ്ഞു. 

പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഓപ്പറേഷൻ നെഞ്ചിലെയും വയറിലെ ഭിത്തിയിലെയും പേശികൾ പുനഃസ്ഥാപിക്കുകയും സ്റ്റെന്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ്. അവർക്ക് അനുബന്ധമായ ചില വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു, ഈ പ്രക്രിയ വേർപിരിയൽ ഓപ്പറേഷൻ കഴിഞ്ഞ് ഉടൻ ആരംഭിക്കുമെന്നും 3 മുതൽ 4 മണിക്കൂർ വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ സെപ്​റ്റംബറിലാണ്​ ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്​. കുട്ടികളുടെ ആരോഗ്യ സ്ഥിതികളും ശസ്​ത്രക്രിയ സാധ്യതകളും പഠിച്ച ശേഷമാണ്​ ഇന്ന്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടത്തിയത്. ഇറാഖിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്​ത്രക്രിയയാണിത്​. 1990 ൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന പദ്ധതി സൗദി ആരംഭിച്ചത് മുതൽ ഇതുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുളള  54 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!