സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയയാണ് മരിച്ചത്. 45 വയസ്സായിരുന്നു. മൃതദേഹം മൃതദേഹം കിംഗ് അബ്ദുള്‍ അസീസ് മഹ്ജര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട്‌ പോകാനുള്ള നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

നമീറയാണ് ഭാര്യ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share