ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽനിന്ന് ചികിത്സക്കായി നാട്ടിൽ പോയ തമിഴ്‍നാട് സ്വദേശിനിയായ അധ്യാപിക നിര്യാതയായി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലെ ലന സ്കൂളിൽ ശാസ്ത്ര അധ്യാപികയായ തിരുച്ചിറപള്ളി, പുതുക്കോട്ടെ സ്വദേശിനി മരതകവല്ലി (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

തമിഴ് സംഘം അബഹ ഘടകം പ്രസിഡൻറ് മുരുകദാസിന്റെ ഭാര്യയാണ്. 12 വർഷമായി ലന സ്കൂളിൽ അധ്യപികയായി ജോലി ചെയ്യുന്ന മരതകവല്ലി അസുഖത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അവധിയിൽ നാട്ടിലേയ്ക്ക് പോയത്. പിതാവ് – മൗദ മുത്തു. മാതാവ് – വിശാലാക്ഷി. മക്കൾ – റഷന, മനോ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!