അബുദാബിയെയും റാസൽഖൈമയെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും; തിരിച്ചടിക്കുമെന്ന് ജിസിസി

അബുദാബിയെയും റാസൽഖൈമയെയും ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തു. ഇന്നലെ ഉച്ചയ്ക്കുശേഷം മുസഫ വ്യവസായ മേഖലയുടെ ആകാശത്തുവച്ചാണ് തകർത്തത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മുസഫയിലെയും ഐകാഡ് മേഖലയിലെ വെയർഹൗസുകൾക്കു കേടുപാടുണ്ടായി. ആർക്കും പരുക്കില്ല.

വൈകുന്നേരത്തെ ആക്രമണത്തിൽ അമേരിക്കൻ സൈനിക താവളത്തിലെ സംഭരണ കേന്ദ്രത്തിനു സമീപം മിസൈൽ പതിച്ചു. വലിയ സ്ഫോടനവും തീയും ഉണ്ടായി.

ഇന്നലെ ആദ്യമായി റാസൽഖൈമയിലും ഡ്രോൺ ആക്രമണം ഉണ്ടായി. റാസൽഖൈമയിലെ അൽ ജസീറ അൽ ഹംറയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത്. ഇതേത്തുടർന്ന് ചെറിയ രീതിയിൽ തീപിടിത്തം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കി. തങ്ങളുടെ എണ്ണ–ഊർജ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതോടെ തിരിച്ചടിക്കുമെന്ന് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി വ്യക്തമാക്കി.

Share
error: Content is protected !!