കനത്ത മഴയിൽ സ്വദേശി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് നാല് പ്രവാസികൾ മരിച്ചു

കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.

ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share