മക്കയിലും റിയാദിലും ശക്തമായ മഴ, ജാഗ്രത നിർദേശം; മദീനയിൽ ഒഴുക്കിൽപ്പെട്ടവരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി – വീഡിയോ

സൌദിയിലെ റിയാദിൽ അതിശക്തമായ മഴയും മിന്നലും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. താഴ്‌വരകൾ, വെള്ളക്കെട്ടുകൾ, അരുവികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും സിവിൽ ഡിഫൻസ് നിർദേശിച്ചു. റിയാദിൽ വെള്ളിയാഴ്ച രാവിരെ 8 മണി വരെ മഴ തുടരാൻ സാധ്യതയുണ്ട്.

 

 

മദീനയിൽ തബൂക്ക് റോഡിൽ വെള്ളക്കെട്ടിൽ വാഹനവുമായി കുടങ്ങിയ ആളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇയാൾ പൂർണ ആരോഗ്യവാനാണ്.

മറ്റൊരാളെ ഒഴുക്കിൽപ്പെട്ട് കാണാതായെങ്കിലും, ഇയാൽ പിന്നീട് ഒരു മരത്തിന് മുകളിൽ അഭയംപ്രാപിച്ചു. അവിടെ നിന്ന് ഹെലിക്കോപ്റ്റർ എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.  ണ് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്. ഇയാളെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

 

 

മക്കയിലും സമീപപ്രദേശങ്ങളിലും ഇന്നും (വ്യാഴം) ശക്തമായ മഴ പെയ്തു. ഹറം പള്ളിയിലും പരിസരങ്ങളിലും മഴ ശക്തമായിരുന്നു.

മക്കയിലെ ഹറം പള്ളിയിൽ മഗ്‌രിബ് പ്രാർത്ഥന നടത്തുന്നതിനിടെ മഴ പെയ്തതോടെ, വിശ്വാസികൾ മഴ നനഞ്ഞുകൊണ്ടാണ് നമസ്കാരം പൂർത്തിയാക്കിയത്.

മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതിനാൽ ഹറം പള്ളിയിലെ നിർമ്മാണ വികസന പ്രവർത്തനങ്ങൾ മഴക്കാലം അവസാനിക്കുന്നത് വരെ നിറുത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം ജനറൽ പ്രസിഡണ്ടിൻ്റെ അണ്ടർസെക്രട്ടറി ഫയീസ് അൽ-ഹാർത്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വരും ദിവസങ്ങളിലും മഴ ഇടത്തരം മുതൽ കനത്തത് വരെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും ആലിപ്പഴ വർഷവും മക്ക, അൽ-ബാഹ, റിയാദ് മേഖലകളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക

Share
error: Content is protected !!