സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളവും റിഫൈനറികളും ആക്രമിച്ചു, കേരള ഹൗസിൽ കണ്‍ട്രോള്‍ റൂം

റിയാദ്: സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം. തലസ്ഥാനമായ റിയാദിലേത് ഉള്‍പ്പെടെ മൂന്ന് വിമാനത്താവളങ്ങള്‍, രണ്ട് ഓയില്‍ റിഫൈനറികള്‍, രണ്ട് പൈപ്പ് ലൈനുകള്‍, എയര്‍ബേസ് എന്നിവ ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെടുന്നു.

കിംദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിഴക്ക് ദമ്മാമിലെയും തെക്ക് നജ്റാനിലെയും വിമാനത്താവളങ്ങള്‍, തെക്കന്‍ ഖമീസ് മുഷൈത്ത് വ്യോമത്താവളം, ക്രൂഡ് ഓയില്‍ പമ്പിംഗ് സ്റ്റേഷനുകള്‍, കിഴക്ക് നിന്നും പടിഞ്ഞാറുള്ള ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ എന്നിവ സംഘം ലക്ഷ്യമിട്ടതായി സൈനിക വക്താവ് യഹ്യ ഖാസിം സാരി പറഞ്ഞു. അതേസമയം സൗദി ഇതില്‍ പ്രതികരിച്ചിട്ടില്ല.

ഗള്‍ഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം പ്രകാരമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. 011-23747079, 9310443880 എന്നിവയാണ് ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചതായി നേരത്തെ സൗദി അവകാശപ്പെട്ടിരുന്നു. മക്ക, ജിദ്ദ ഉള്‍പ്പെടെയുള്ളയിടങ്ങളിലുള്ളവര്‍ക്ക് അപകടസാധ്യത സംബന്ധിച്ച് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

….

Share