മക്ക, മദീന മേഖലകളിലേക്ക് ഹൂതി ആക്രമണ ശ്രമം: പ്രതിരോധിച്ച് സൗദി അറേബ്യ

റിയാദ്: മക്ക, മദീന മേഖലകളിലേക്ക് ഹൂതി
ഭീകരസംഘം തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്‌ടങ്ങൾ പതിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.

രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തയപ്പെട്ടതിനെത്തുടർന്ന്, അവയുടെ അവശിഷ്ട്‌ടങ്ങൾ വിവിധയിടങ്ങളിൽ പതിച്ചു. എന്നാൽ, ജനവാസകേന്ദ്രങ്ങളിൽ അല്ലാത്തതിനാൽ വൻ ദുരന്തങ്ങളാണ്വി ഒഴിവായത്. വിശുദ്ധ മക്ക നഗരത്തിലെ ‘വാദി അൽ-മുഗമ്മസി’ൽ അവശിഷ്ടം പതിച്ചു. കൂടാതെ, മിസൈലുകൾ തടഞ്ഞപ്പോൾ ചിതറിയ അവശിഷ്ടങ്ങളുടെ ചില ഭാഗങ്ങൾ ജിദ്ദ ഗവർണറേറ്റിലെ അൽ-നുസ, തായിഫ് ഗവർണറേറ്റിലെ വാദി ജലീൽ, റാബിഗ് ഗവർണറേറ്റിലെ മസ്തൂറ സെന്റർ എന്നിവിടങ്ങളിലും പതിച്ചു.

Share