മാതാവിനെ കൊലപ്പെടുത്തിയ വനിതയുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: മാതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം.
അൽ ഖസീം മേഖലയിൽ നടന്ന സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സഹർ ബിൻത് ഫൈസൽ അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നിയമപ്രകാരം നടപടി തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


