നിമിഷപ്രിയക്ക് തിരിച്ചടി; കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിൽ നിന്നും നിർണായക ഇടപെടൽ, നിമിഷങ്ങളെണ്ണി നിമിഷപ്രിയ
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടി വേഗത്തിലക്കാൻ കാരണമായത്.
ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്താത്തതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്.
യെമനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമൻ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.
തുടർന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലിയുടെ നേതൃത്വത്തിൽ നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി യെമനില്‍ നിന്നുള്ളവരെ അടക്കം ഉൾപ്പെടുത്തി കഴിഞ്ഞ നവംബർ 9ന് ദുബായിൽ യോഗം വിളിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചിരുന്നു. പിറന്നാൾ ആശംസ അറിയിക്കാൻ എത്തിയപ്പോൾ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യൂസഫലിയോട് നിമിഷപ്രിയയുടെ മോചനത്തിന്റെ വിശദാംശങ്ങൾ തേടിയിരുന്നു. യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എം എ യൂസഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലും കഠിന പരിശ്രമത്തിലാണ്. ഇതിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൽ നിന്നും നിർണായകമായ ഇടപെൽ ഉണ്ടായത്.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് അന്ന് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്.
നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്നാണ് അന്ന് കേന്ദ്രം മറുപടി നല്‍കിയത്. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273



Pingback: ദയാധനം നൽകാനുള്ള പണം ശരിയാക്കിയിട്ടുണ്ട്; പക്ഷേ മോചനം എങ്ങുമെത്തിയില്ല. എൻ്റ ജീവൻ നൽകാം, എൻ്റ