മദീന മേഖലയിൽ ക്രൂയിസ് മിസൈൽ ആക്രമണം: സൗദി സഖ്യസേന തടഞ്ഞു

റിയാദ്: മദീന മേഖലയിൽ വെച്ച് ഒരു ക്രൂയിസ്
മിസൈൽ തടയുകയും നശിപ്പിക്കുകയും ചെയ്ത‌തായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. കിഴക്കൻ മേഖലയിൽ വെച്ച് ഒരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും യമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

റിയാദ് നഗരത്തിന് നേരെ ഭീകരവാദികളായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനശിപ്പിച്ചതായി അദ്ദേഹം ഇന്നലെ (ബുധനാഴ്‌ച) അറിയിച്ചു. കൂടാതെ, അൽ-ഖർജ് ഗവർണറേറ്റിൽ വെച്ച് ഒരു ക്രൂയിസ് മിസൈലും തടഞ്ഞുനശിപ്പിക്കുകയുണ്ടായി.

Share