പാറ്റകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്രപ്രധാന് ഒടുവില്‍ രാജിവെച്ചു
ന്യൂദല്‍ഹി: പാറ്റകള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. നീറ്റ് പരീക്ഷ കുളമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്രപ്രധാന് ഒടുവില്‍ രാജിവെച്ചു.
വാര്‍ത്ത പുറത്തുവന്നതോടെ പ്രക്ഷോഭ വേദിയായ ജന്തര്‍ മന്തറില്‍ ആഹ്ലാദം അലയടിക്കുകയാണ്.
കഴിഞ്ഞ പത്തുദിവസമായി നടക്കുന്ന സംഭവവികാസങ്ങളില്‍ താന്‍ ദുഖിതനാണെന്നുംം ദേശവിരുദ്ധ ശക്തികള്‍ ആ സാഹചര്യം ഉപയോഗിക്കുകയാണെന്നും അതിന് ഇടയാക്കാതെ താന്‍ രാജിവെക്കുകയാണെന്നും പ്രധാനമന്ത്രിക്ക് നല്കിയ രാജിക്കത്തില്‍ ധര്മേന്ദ്രപ്രധാന് പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രധാന്റെ രാജിയില്ലാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് രാജിപ്രഖ്യാപനം ഉണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.


