അമ്മയുടെ മൃതദേഹം പൂജ ചെയ്ത് സൂക്ഷിച്ച് മകൻ; സംഭവം പുറത്തറിഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ
കൊല്ലം: അമ്മയുടെ മൃതദേഹം മകൻ പൂജ ചെയ്ത് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്.
കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വയോധികയുടെ ചെറുമകൾ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീട്ടിൽ കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു താമസം. ഇവർ സുഖമില്ലാതെ കിടപ്പിലായിരുന്നു.


