86ാം വയസ്സിൽ പതിനൊന്നാമത്തെ വിവാഹം; മക്കളും പേരക്കുട്ടികളുമായി ഇത് വരെ 126 പേർ

83ാം വയസ്സിൽ പതിനൊന്നാമത്തെ വിവാഹം കഴിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് സൌദി പൌരനായ അൽ ബലാവി. സൌദിയിലെ തബൂക്ക് സ്വദേശിയായ ഇദ്ദേഹം ഇന്നലെ (തിങ്കളാഴ്ച) യാണ് തന്റെ കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ പതിനൊന്നാമത്തെ വിവാഹം കഴിച്ചത്. വിവാഹാഘോഷത്തിൽ മുൻ ഭാര്യമാരും കുടുംബാംഗങ്ങളും സന്തോഷപൂർവ്വം പങ്കെടുത്തു.

തന്റെ മാതാപിതാക്കളുടെ ഏക ആണ് തരിയും അവരുടെ ഏക ആശ്രയവും താനായിരുന്നുവെന്ന് അലി അൽ ബലാവി പറഞ്ഞു. ഇത് തന്നെ 11 തവണ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചു. നിലവിൽ തനിക്ക് 4 ഭാര്യമാരാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വിവാഹത്തിലൂടെ തനിക്ക് 18 ആൺമക്കളും 20 പെണ് കുട്ടികളും 88 പേരക്കുട്ടികളും ഉണ്ട്. ഇപ്പോഴും തൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും രോഗങ്ങളോ ശാരീരിക പ്രയാസങ്ങളോ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടുതൽ സ്ത്രീകളെ ഭാര്യാരാക്കാൻ ആഗ്രിക്കുന്നവർക്ക് കൃത്യമായ നിർദേശവും അലി അൽ ബലാവി നൽകുന്നുണ്ട്. നല്ല സാമ്പത്തിക ശേഷിയും, പാർപ്പിട സൌകര്യങ്ങളും, മാനസികവും ശാരീരികവുമായ ആരോഗ്യവും ധാർമ്മിക ബോധവും ഇല്ലാത്തവർ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കാൻ ഒരുങ്ങരുത്. മാനസികമായ സന്തോഷവും വളരെ പ്രധാനമാണ്. ഭാര്യാർക്കിടയിൽ നീതിപൂർവം പെരുമാറാൻ കഴിയുന്നവർ മാത്രമേ കൂടുതൽ ഭാര്യമാരെ സ്വീകരിക്കാൻ തയ്യാറാകാൻ പാടുള്ളൂവെന്നും അൽ ബലാവി ഉപദേശിക്കുന്നു.

കൂടുതൽ വിവാഹം കഴിച്ചതിലൂടെ തനിക്ക് പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും, അതിനുള്ള കഴിവുള്ളത് കൊണ്ടാണ് താൻ കൂടുതൽ വിഹാഹം കഴിച്ചതെന്നും, ഭാര്യമാർക്കും മക്കൾക്കുമിടയിൽ വേർതിരിവില്ലാതെ ജീവിക്കുന്നതെന്നും അൽ ബലാവി കൂട്ടിച്ചേർത്തു.

 

വീഡിയോ കാണുക..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!