വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ഷാരോണ്‍ ചര്‍ച്ച് കുവൈത്ത് സഭാംഗമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫര്‍വാനിയ ദജീജിലുള്ള ജോലി സ്ഥലത്തു നിന്ന് അബ്ബാസിയായിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഫര്‍വാനിയ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്‍. മകന്‍ ഹാരോണ്‍ ഏബല്‍, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ അലക്‌സ് കുട്ടി കെ. – ജോളികുട്ടി ദമ്പതികളുടെ മകളാണ്.സഹോദരി അഞ്ജു ബിജു (നഴ്‌സ് കുവൈത്ത്).

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!