20 മണിക്കൂർ പിന്നിട്ടു; ഷാർജയിൽ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ
ഷാർജയിൽ ഇന്ന് പുലർച്ചെ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിൽ. വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. പുറപ്പെട്ട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 11.45ന് കോഴിക്കോട്ടേക്ക് പോയ വിമാനമാണിത്.
യാത്രക്കാരിൽ കുറച്ചു പേരെ നാളെ പുലർച്ചെയുള്ള വിമാനത്തിലും ഇന്ന് രാത്രി പുറപ്പെടുന്ന വിമാനത്തിലും തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം. കുറച്ചു യാത്രക്കാരെ കണ്ണൂരിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ നേരിട്ട് കോഴിക്കോട്ടേക്ക് പോകേണ്ട 55ഓളം യാത്രക്കാരുടെ കാര്യത്തിൽ ഒരു വിവരവും അധികൃതർ നൽകുന്നില്ല.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി യാത്രക്കാരാണ് ഇരുപത് മണിക്കൂറിലേറെയായി വിവാനത്താവളത്തിൽ കുടുങ്ങിയത്. താമസ വിസയുള്ളവർ ഫ്ലാറ്റുകളിലേക്ക് മടങ്ങിയെങ്കിലും, സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലുമെത്തിയ സ്ത്രീകളും കുട്ടികലും വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
പെട്ടെന്ന് പരിഹരിക്കാൻ സാധിക്കാത്തവിധമുള്ള സങ്കേതിത തകരാറാണ് വിമാനത്തിനുളളതെന്നാണ് സൂചന. അതിനാൽ കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ യാത്ര എപ്പോൾ ആയിരിക്കുമെന്ന കാര്യത്തിലും എയർ ഇന്ത്യ അധികൃതർ വ്യക്തമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273