ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരുക്കേറ്റു

മക്കയിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കാർ മറിഞ്ഞ് മലയാളി കുടുംബത്തിലെ ആറ് മലയാളികൾക്ക് പരുക്കേറ്റു. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിലെ അൽ ഖാസറയിൽ വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന  കുടുംബമാണ് അപകടത്തിൽ പെട്ടത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്. അൽകോബാറിൽ നിന്നും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. ഉംറ കർമ്മം പൂർത്തിയാക്കി തിരിച്ച് പോകുന്നതിനിടെ ഇവരുടെ കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഒരു കുട്ടിക്കും ഭാര്യാമാതാവിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെല്ലാം അൽഖാസറ ജനറൽ ആശുപത്രിയിലാണ്. അഞ്ചു ആംബുലന്‍സുകളിലാണ് ഇവരെ അല്‍ഖാസറ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, ഹാരിസ് കുറുവ എന്നിവര്‍ സംഭവസ്ഥലത്തെത്തി ആവശ്യമായ സഹായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!