തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ തിങ്കളാഴ്ച മുതൽ വീണ്ടും രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും  കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ് മേഖലകളിലെ നിരവധി നഗരങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ ഇടത്തരം മുതൽ കനത്ത ഇടിമിന്നലും മഴയുമുണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹായിൽ, ഖാസിം, മദീന, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പ്രദേശങ്ങളിലും സമാനമായ മഴക്ക് സാധ്യതയുണ്ട്.

അടുത്ത ബുധനാഴ്ച മുതൽ തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, വടക്കൻ മദീന മേഖലകളിലെ നിരവധി ഗവർണറേറ്റുകളിൽ താപനില കുറയുകയും മഞ്ഞുവീഴ്ച അനുഭവപ്പെടുകയും ചെയ്യും. വ്യാഴാഴ്ച മുതൽ റിയാദ്, അൽ-ഖസിം, കിഴക്കൻ മേഖലയുടെ വടക്ക് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉയരുവാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ തബൂക്ക് മേഖലയിലെ ജബൽ അൽ-ലൗസ്, അലഖാൻ, അൽ-ദാഹർ പർവത നിരകളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!