പരിഷ്കരിച്ച നിതാഖാത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിലായിരുന്ന നിരവധി സ്ഥാപനങ്ങൾ ചുവപ്പിലേക്ക് വീണു
സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ രണ്ടാം ഘട്ട പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2021 ഡിസംബറിലായിരുന്നു രാജ്യത്ത് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പരിഷ്കരിച്ച നിതാഖാത്ത് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ്, ഇന്ന് മുതൽ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. 2023 ൽ ഇതേ സമയം പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിക്കും.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും പദ്ധതിയുടെ പരിധിയിൽ വരും. ഓരോ വർഷത്തിലും സ്വദേശിവൽക്കരണ തോത് 2 മുതൽ 5 ശതമാനം വരെ പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ വർധിച്ചുകൊണ്ടിരിക്കുമെന്നതാണ് പരിഷ്കരിച്ച നിതാഖാത്തിലെ പ്രധാന മാറ്റം. കൂടാതെ സൗദിവത്കരണ തോത് പെട്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
പരിഷ്‌കരിച്ച നിതാഖാത്തിന്റെ രണ്ടാം ഘട്ടം നടപ്പിലായതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണ തോത് പെട്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. ഇന്ന് മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിലാകുന്നതോടെ ഇത് വരെയുള്ള മാനദണ്ഢങ്ങളനുസരിച്ച് നാമമാത്രമായി സ്വദേശിവൽക്കരണം നടപ്പിലാക്കിയിരുന്ന പല സ്ഥാപനങ്ങളും ചുവപ്പ് വിഭാഗത്തിലേക്ക് തരം താഴും.
ഇതിന് പരിഹാരമായി കൂടുതൽ സ്വദേശികളെ തൊഴിലിൽ നിയമിക്കേണ്ടി വരും. പല സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ നൽകാൻ നിലവിലുള്ള വിദേശികളെ പിരിച്ച് വിടാൻ നിർബന്ധിതരാകും. സാമ്പത്തികമായി പ്രയാസമുള്ള കമ്പനികൾ സ്വദേശികളെ നിയമിക്കുന്നതിന് പകരമായി വിദേശികളെ പിരിച്ച് വിട്ട് സ്വദേശി അനുപാതം കൃത്യമാക്കാനും ശ്രമിക്കും.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും സുരക്ഷിതവും ആകർഷകവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പ്രവർത്തനത്തിൻ്റെ ഭാഗമാണ് നിതാഖത്ത് ഡെവലപ്പർ പ്രോഗ്രാമെന്ന് മന്ത്രാലയം അറിയിച്ചു.
സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ സംഘടനാപരമായ സ്ഥിരത ഉയർത്തുക എന്ന ലക്ഷ്യത്തോടെ, വ്യക്തവും സുതാര്യവുമായി സ്വദേശിവൽക്കരണ പദ്ധതിയിൽ സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് നിരവധി പ്രധാന നേട്ടങ്ങളും ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. വിദേശ തൊഴിലാളികളുടെ എണ്ണവുമായി ആനുപാതികമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സമവാക്യത്തിലൂടെ ഓരോ സ്ഥാപനത്തിനും ആവശ്യമായ സ്വദേശി തൊഴിലാളികളുടെ എണ്ണവും സ്വദേശിവൽക്കരണ ശതമാനവും മന്ത്രാലയം വ്യക്തമാക്കുന്നു.
സ്ഥാപന ഉടമകൾക്ക് അതിന്റെ വെബ്‌സൈറ്റിലൂടെ പ്രോഗ്രാമിന്റെ നടപടിക്രമ ഗൈഡ് കാണാം. അതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://hrsd.gov.sa/sites/default/files/20210523.pdf
ഓരോ സ്ഥാപനത്തിനും ആവശ്യമായ സ്വദേശികളുടെ എണ്ണം കണ്ടെത്തുന്നതിന് നിതാഖാത്ത് കാൽക്കുലേറ്ററും മന്ത്രലായം പുറത്തുവിട്ടു. നിതാഖാത്ത് കാൽക്കുലേറ്ററിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://mol.gov.sa/Services/Inquiry/NitaqatCalculatorMotawar.aspx
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273