മകൻ്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ ഉമ്മ സൗദിയിൽ മരിച്ചു

സൌദിയിൽ മലയാളി വീട്ടമ്മ നിര്യാതയായി. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി കിളയിൽ സുബൈദ (54) ആണ് മരിച്ചത്. ഭർത്താവായ പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. മാസങ്ങൾക്ക് മുമ്പാണ് ജിദ്ദയിലുള്ള മകൻ്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയത്.

മുഹമ്മദ് ആഷിഖ്, മുഷ്താഖ്, ഹിദ ഷെറിൻ, നെദ,അൻഫിദ, ഹംന, അബ്ഷാദ് എന്നിവർ മക്കളാണ്.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ജിദ്ദയിൽ മറവ് ചെയ്യും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംങ് അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!