സൗദിയിൽ കഫാല സംവിധാനം അവസാനിക്കുന്നുവോ ?, സ്വന്തമായി റീ-എൻട്രി നേടാനാകുമോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയാം

സൗദിയിൽ സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിക്കുന്നുവെന്നും, തൊഴിലാളിക്ക് സ്വന്തമായി റീ എൻട്രി വിസ നേടാമെന്നും വിശദീകരിച്ചുകൊണ്ട് മീഡിയവണ് വാർത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാർത്തയോടൊപ്പം 2023 മാർച്ച് മുതൽ ഇത് പ്രാബല്യത്തിലാകുമെന്നും ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതിവിടുന്നതായി കാണുന്നു.

യഥാർത്തത്തിൽ 2021ൽ പുറത്ത് വന്ന വാർത്തയാണിത്. സൗദി തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പരിഷ്‌കരിച്ചതായും, സ്‌പോൺസർഷിപ്പ് വ്യവസ്ഥകൾക്ക് പകരം തൊഴിൽ കരാറുകൾക്ക് രൂപപ്പെടുത്തുമെന്നും അന്ന് സൌദി തൊഴിൽ സാമുഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ച് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. പതിറ്റാണ്ടുകളായി സൗദിയിൽ നിലനിൽക്കുന്ന കഫാല സമ്പ്രദായം മാറുന്നതായ വാർത്ത അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നതാണ്. അന്ന് പുറത്തിറങ്ങിയ വാർത്തയാണ് ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്.

യഥാർത്തത്തിൽ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നിലിവിൽ വന്നിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതിന് ശേഷം എങ്ങിനെയാണ് സ്വന്തമായി റീ എൻട്രി വിസയും ഫൈനൽ എക്‌സിറ്റും നേടാൻ സാധിക്കുക എന്നതും, അതിന് അനുവദിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെ എന്നതും പിന്നീട് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.

മാർച്ച് 14ന് പ്രാബല്യത്തിൽ വരുമെന്ന് പറയുന്ന നിയമങ്ങളെ കുറിച്ചാണ് വാർത്ത. അതിൽ 2023 എന്ന് പറയുന്നില്ല. എന്നാൽ ക്ലിപ്പിനോടൊപ്പം പ്രചരിക്കുന്ന ടെകസ്റ്റിൽ 2023 മാർച്ച് എന്നാക്കി പ്രവാസികളെ കബളിപ്പിക്കുന്നതിന് വേണ്ടി പഴയ വാർത്ത വീണ്ടും പ്രചരിപ്പിക്കുകയാണ്.

രാജ്യത്ത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങളെ തൊഴിൽ കരാറുകളിലൂടെ നിലനിറുത്തികൊണ്ടും തൊഴിലാളികളുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് 2021 ൽ തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രലായം പ്രഖ്യാപിച്ചത്. പരിഷ്‌കരിച്ച തൊഴിൽ നിമങ്ങൾ അനുസരിച്ച് തന്നെയാണ് രാജ്യത്ത് ഇപ്പോൾ തൊഴിൽ മേഖല പ്രവർത്തിക്കുന്നതും. ്അതിനാൽ വാർത്ത ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ 2021 ൽ പുറത്തിറങ്ങിയതാണെന്നും, അന്ന് എല്ലാ മാധ്യമങ്ങളും നൽകിയ വാർത്തയാണെന്നും, ഈ പരിഷ്കാരങ്ങളെലാലം രാജ്യത്ത് നടപ്പിലായിട്ടുണ്ടെന്നും പ്രവാസികൾ തിരിച്ചറിയണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!