തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമോ?, ഓരോ വർഷവും ശമ്പളത്തിൽ വർധന ലഭിക്കുമോ? – മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളിക്ക് അസുഖം ബാധിച്ചാൽ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അസുഖ അവധി നിരസിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. എന്നാാൽ അംഗീകൃത മെഡിക്കൽ ബോഡികളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 117 ലെ വ്യവസ്ഥകൾ അനുസരിച്ച്, തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചാൽ ബന്ധപ്പെട്ട ഡോക്ടറുടെ നിർദേശ പ്രകാരം അവധിയെടുക്കാവുന്നതാണ്. ഇത് തൊഴിലുടമ അംഗീകരിക്കുകയും മുടക്കമില്ലാതെ ശമ്പളം നൽകുകയും വേണം. എന്നാൽ രോഗം ഏത് തരത്തിലുള്ളതാണെന്നും, എത്ര ദിവസം അവധി ആവശ്യമാണെന്നും വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ തൊഴിലുടമ ആവശ്യപ്പെടുകയാണെങ്കിൽ തൊഴിലാളി അത് ഹാജരാക്കണം. ചികിത്സിക്കുന്ന ഡോക്ടർക്കും ബന്ധപ്പെട്ട ആശുപത്രിക്കും മെഡിക്കൽ റിപ്പോർട്ട് നൽകാൻ ബാധ്യതയുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

തൊഴിലാളികളുടെ ശമ്പളത്തിലെ വാർഷിക വർധനവ്, ഓരോ സ്ഥാപനത്തിലേയും തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറിനും, സ്ഥാപനം അംഗീകരിച്ച ചട്ടങ്ങൾക്കും അനുസൃതമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് മറുപിടായായി ട്വിറ്റർ അക്കൌണ്ടിലൂടെ വിശദീകരിക്കുകയായിരുന്നു മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!