മലയാളി യുവാവിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വീട്ടുടമ അറസ്റ്റിൽ

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് (29) കൊല്ലപ്പെട്ടത്. കഴിഞ്ഞ 24ാം തിയതി ഉച്ചക്കാണ് വീട്ടുകാർ അവസാനമായി ഇയാളുമായി ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇബ്രാഹിമിനെ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഇബ്രാഹിമിന്റെ സുഹൃത്തിനെ വിവരം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുഹൃത്ത് ഇബ്രാഹീം ഷരീഫ് താമസിക്കുന്ന ഫ്ലാറ്റിനടുത്തെത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് വിവരമറിഞ്ഞ് ഇബ്രാഹിം ജോലി ചെയ്തിരുന്ന ബാങ്കിൻ്റെ മാനേജരും സ്ഥലത്തെത്തി.

സുഹൃത്തുക്കളും ബാങ്ക് മാനേജറും ഇബ്രാഹിം താമസിക്കുന്ന സ്ഥലത്തെത്തിയെപ്പോൾ അവിടെ ഇബ്രാഹീം വാടകയ്ക്ക് താമസച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ വീട്ടുടമ സമ്മതിച്ചില്ലെന്ന് സുഹൃത്ത് പറയുന്നു.

മലയാളി അസോസിയേഷൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോളണ്ട് പോലീസ് സ്ഥലത്തെത്തിയെങ്കിലും സെര്‍ച്ച് വാറന്റ് ഇല്ലാതിരുന്നതിനാല്‍ പരിശോധന നടന്നില്ല. തുടര്‍ന്ന് ജനുവരി 25-നാണ് വീടനകത്തേക്ക് കയറാന്‍ സാധിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയതും  കൊലപാതകവാര്‍ത്ത പുറത്തെത്തുന്നതും.

വീട്ടുടമസ്ഥനായ എമിലാണ് കൊലപാതകം നടത്തിയതെന്ന് പൊളണ്ട് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടക്കൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. വി.കെ ശ്രീകണ്ഠൻ എംപി പോളണ്ടിലെ ഇന്ത്യൻ എംഎസിക്ക് കത്തായച്ചു. ഇബ്രാഹിം ഷെരീഫിന്റെ കുടുംബം സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!