ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചു

ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ദുബൈയില്‍ വ്യാപാരിയായിരുന്ന ഹാരിസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പിതാവ് – പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ് – സഫിയ. ഭാര്യ – ആഇശ. മക്കള്‍ – ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങള്‍ – അബ്‍ദുല്‍ ഖാദര്‍, അഹ്‍മദ്, റഊഫ്, അബ്‍ദുറഹ്‍മാന്‍, സുഹ്റ, ആഇശ, സൗദ, ഹാജിറ, അസ്‍മിയ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസര്‍കോട് ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരിക്ക അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share