14 വർഷം മുമ്പ് അനാഥാലയത്തിൽ നിന്ന് കാണാതായ കുട്ടിയെ കോഴിക്കോട് കണ്ടെത്തി; അമ്മക്ക് രോഗം കൂടിയതോടെ അനാഥാലയത്തിലാക്കിയതായിരുന്നു

പാലക്കാട്: പതിന്നാലുവർഷം മുമ്പ് കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തി. 2008-ൽ ഇടക്കുറിശ്ശി തിരുകുടുംബാശ്രമത്തിൽനിന്ന്‌ കാണാതായ ലിംനേഷിനെ (26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തുനിന്ന്‌ കണ്ടെത്തിയത്. മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ലിംനേഷ് 2008-ൽ അമ്മയുടെ ചികിത്സാവശ്യത്തിനായി പാലക്കാട്ടെത്തി. അന്ന് ലിംനേഷിന് 12 വയസ്സായിരുന്നു. അമ്മയ്ക്ക് അസുഖം കൂടിയതിനാൽ ലിംനേഷിനെ ഇടക്കുറിശ്ശി തിരുകുടുംബാശ്രമം അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് കാണാതാവുകയായിരുന്നു.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡാണ് ലിംനേഷിനെ കണ്ടെത്തിയത്. ബന്ധുക്കൾ, പരിചയക്കാർ എന്നിവരിൽനിന്ന് വിവരം തിരക്കിയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ നിരന്തര അന്വേഷണങ്ങളുടെയും ഫലമായാണ് ലിംനേഷ് താമസിച്ചിരുന്ന സ്ഥലം കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.

2008-ൽ പാലക്കാട്ടുനിന്ന്‌ കെ.എസ്.ആർ.ടി.സി. ബസിൽ കോഴിക്കോട്ടെത്തിയ ലിംനേഷിനെ കോഴിക്കോട് പോലീസ് പെരിങ്ങളത്തെ അഭയകേന്ദ്രത്തിലെത്തിച്ചു. അവിടെ താമസിച്ച് പഠനം പൂർത്തിയാക്കിയ ലിംനേഷ് ഫുട്ബോൾ കളിയിൽ സജീവമായി. സമീപകാലത്ത് പോലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ലിംനേഷ് നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ തേടി കോഴിക്കോട്ടുനിന്ന്‌ പോലീസ് പാലക്കാട്ട് അന്വേഷണം നടത്തിയിരുന്നു.

തുടർന്നാണ് പാലക്കാട്ടെ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക സ്ക്വാഡ് നോഡൽ ഓഫീസർ ഡിവൈ.എസ്.പി. പി. ശശികുമാർ, എ.എസ്.ഐ. പ്രവീൺകുമാർ, സി.പി.ഒ. സുനിൽകുമാർ, പ്രജീഷ് എന്നിവർ അന്വേഷണം നടത്തി ലിംനേഷിനെ കണ്ടെത്തുന്നത്. യുവാവിനെ പട്ടാമ്പി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!