ഈ വർഷത്തെ നോമ്പിന് 14 മണിക്കൂറിലേറെ ദൈർഘ്യം; റമദാനിൽ താപനില കുറയുമോ വർധിക്കുമോ ? വിദഗ്ധർ വിശദീകരിക്കുന്നു
ഈ വർഷത്തെ റമദാനിൽ യുഎഇയിൽ നോമ്പ് സമയം 14 മണിക്കൂറിലെ നീണ്ട് നിൽക്കുമെന്നും മിതമായ താപനിലായായിരിക്കുമെന്നും ജ്യോതിശാസ്ത്ര വിദഗ്ദൻ അഭിപ്രായപ്പെട്ടു. മിക്ക അറബ് രാജ്യങ്ങളിലും ഇതിന് സമാനമായിരിക്കും അവസ്ഥ.
മാർച്ച് 21 ചൊവ്വാഴ്ച രാത്രി 21:23 ന് – സൂര്യാസ്തമയത്തിനു ശേഷം – റമദാനിലെ പുതിയ ചന്ദ്രക്കല ജനിക്കുമെന്നും അടുത്ത ദിവസം അത് പടിഞ്ഞാറൻ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിനുശേഷം ചന്ദ്രൻ അസ്തമിക്കുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ ഈ വർഷത്തെ റമദാനിൻ്റെ ആദ്യ ദിവസം 2023 മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കും.
ശവ്വാൽ മാസപ്പിറ ചന്ദ്രൻ ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 8:13 ന് ജനിക്കും. സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിന് 4 ഡിഗ്രി മുകളിലായി ഇത് ദൃശ്യമാകും. അതിനാൽ തൊട്ടടുത്ത ദിവസമായ ഏപ്രിൽ 21 വെള്ളിയാഴ്ചയായിരിക്കും ഈദ് അൽ ഫിത്തർ.
ഇത്തവണ റമദാനിൻ്റെ തുടക്കത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ, ഏകദേശം 13 അര മണിക്കൂർ ആയിരിക്കും ദൈർഘ്യം. മാസാവസാനത്തോടെ ഇത് 14 മണിക്കൂറും 13 മിനിറ്റും എത്തുമെന്നും ഇബ്രാഹിം അൽ ജർവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ജ്യോതിശാസ്ത്രപരമായി മാർച്ച് 21 ന് വസന്തകാലം ആരംഭിക്കുന്നതിനാൽ, ഇത് ഒരു വസന്തകാല റമദാനായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അടുത്ത വർഷം റമദാൻ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ അവസാനത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2023 റമദാനിലെ താപനില വിശുദ്ധ മാസത്തിന്റെ തുടക്കത്തിൽ 17 മുതൽ 35 ഡിഗ്രി വരെയും മാസാവസാനം 17 മുതൽ 36 ഡിഗ്രി വരെയും ആയിരിക്കും. റമദാൻ മാസത്തിൽ “അൽ സരയത്ത്” വസന്തകാല കാലാവസ്ഥാ അസ്വസ്ഥതകളും കനത്ത ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്.
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, മാർച്ച് മാസത്തിലെ ശരാശരി താപനില 17º നും 27.9º നും ഇടയിലാണ്, ശരാശരി മൊത്തം മഴ 22.4 മില്ലിമീറ്ററാണ്, ശരാശരി 3.8 മഴ ദിവസങ്ങൾ. ഇസ്ലാമിക ചാന്ദ്ര കലണ്ടർ ഗ്രിഗോറിയനേക്കാൾ ഏകദേശം 10 ദിവസം കുറവായതിനാൽ റമദാൻ അതേ ശരാശരി തീയതിയിൽ തുടരാൻ ഏകദേശം 32 വർഷമെടുക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
===============================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273