2 കിലോ സ്വര്‍ണം ദ്രാവക രൂപത്തിൽ കവറിൽ; കാലില്‍കെട്ടി കടത്തുന്നതിനിടെ അറസ്റ്റിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുല്ലയുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
ദ്രാവക രൂപത്തിലാക്കിയ 2 കിലോയോളം സ്വര്‍ണം 2 പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. 85 ലക്ഷത്തോളം രൂപ വിലവരുമെന്നാണു കരുതുന്നത്. ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവച്ചായിരുന്നു കടത്ത്.
അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു കസ്റ്റംസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273