സൗദിയിൽ മലയാളി ഉറക്കത്തിനിടെ കുത്തേറ്റ് മരിച്ചു; പ്രതിയായ തമിഴ്‌നാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു

ദമ്മാം: സൗദി അറേബ്യയിയിലെ ജുബൈലിൽ മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം, പുലാമന്തോൾ, കട്ടുപ്പാറ സ്വദേശി ചെറലിൽ മുഹമ്മദലിയാണ് (58) മരിച്ചത്. തമിഴ്നാട് സ്വദേശിയായ മഹേഷ് (45) എന്ന യുവാവിൻ്റെ കുത്തേറ്റാണ് മരിച്ചത്. കഴിഞ്ഞ ആറുവർഷമായി ‘ജെംസ്’എന്ന  കമ്പനയിൽ ഗേറ്റ് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി. ഇതേ കമ്പനിയിൽ അഞ്ച് വർഷമായി മെഷിനിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ചെന്നൈ സ്വദേശിയായ മഹേഷ്. ഒരേ ഫ്ലാറ്റിൽ തന്നെയാണ് ഇരുവരം താമസിക്കുന്നതും.

താമസ സ്ഥലത്ത് ഉറങ്ങി കൊണ്ടിരിക്കുന്നതിനിടെ തമിഴ് നാട് സ്വദേശി കുത്തുകയായിരുന്നു. കുത്തുകൊണ്ട മുഹമ്മദലി പുറത്തേക്ക് ഓടിയെങ്കിലും വഴിയിൽ രക്തം വാർന്ന് തളർന്ന് വീഴുകയായിരുന്നു.

മുഹമ്മദലിയെ കുത്തിയ തമിഴ്നാട് സ്വദേശി മാനസിക വിഭ്രാന്തിമൂലം ഒരാഴ്ചയോളമായി ജോലിയിൽ അവധിയെടുത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഈ മാനസിക വിഭ്രാന്തി തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മുഹമ്മദലിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്. ഗേറ്റ് കീപ്പറായി ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദലി, ഇന്നലെ രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. തുടർന്ന് ഉറങ്ങുന്നതിനിടെയാണ് ദാരുണമായ കൊലനടന്നത്.

സംഭവത്തിന് ശേഷം പ്രതിയായ മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

ഉറക്കത്തിൽ കത്തികൊണ്ടുള്ള കുത്തേറ്റ മുഹമ്മദലിയുടെ ബഹളം കേട്ട് സമീപത്തുള്ളവർ എത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിഷാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഒരാഴ്ചയായി കമ്പനി പ്രതിയായ മഹേഷിന് ജോലിയിൽ അവധി നൽകിയിരുന്നു. കൊലനടത്തിയതിൻ്റെ കുറ്റബോധം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിന് മൊഴി നൽകി.

താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ് മക്കളുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!