ദുബായിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആകാശത്ത് വെച്ച് സുഖപ്രസവം

ദുബായിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആകാശത്ത് വെച്ച് സുഖപ്രസവം. ജപ്പാനിൽ നിന്ന് ദുബായിലേക്ക് പറന്ന എമിറേറ്റ്‌സിൻ്റെ EK 319 വിമാനത്തിലാണ് സംഭവം.  കഴിഞ്ഞ വ്യാഴാഴ്ചയാണ് ടോക്കിയോയിലെ നരിറ്റ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് എമിറേറ്റ്സ് വിമാനം പറന്നുയർന്നത്.

സമുദ്രനിരപ്പിൽ നിന്ന് 35,000 അടി ഉയരത്തിൽ വെച്ച് യാത്രക്കാരിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകായിരുന്നു. വിവരമറിഞ്ഞ വിമാനത്തിലെ ജീവനക്കാർ വളരെ വേഗത്തിൽ സംഭവത്തിൽ ഇടപെട്ടതായി യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. വിമാന ജീവനക്കാരുടെ സഹായത്തോടെ വിമാനത്തിൽ വെച്ച് യുവതി സുഖമായി പ്രസവിച്ചു.

നേരത്തെ ഷെഡ്യൂൾ ചെയ്തത് പ്രകാരം തന്നെ തടസ്സങ്ങളൊന്നും ഇല്ലാതെ വിമാനം 12 മണിക്കൂർ ദുബായിലേക്ക് പറന്നു. വിമാനം ഇറങ്ങിയപ്പോൾ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ വൈദ്യസഹായവും ഏർപ്പെടുത്തി. യാത്രക്കാരിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായിരുന്നു.

ഗർഭാവസ്ഥയുടെ ഒരു നിശ്ചിത ഘട്ടത്തിന് ശേഷം സ്ത്രീകൾക്ക് വിമാനത്തിൽ യാത്രചെയ്യാൻ അനുവാദമില്ലെങ്കിലും, വിമാനത്തിൽ പ്രസവിക്കുന്നത് അസാധാരണ സംഭവമല്ല. ഞങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും പരമപ്രധാനമാണെന്ന് എമിറേറ്റ്‌സ് അധികൃതർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!