സൗദിയിൽ ഇനി 2 മണിക്കൂറിനുളളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം; പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നു

സൌദിയിൽ അതിവേഗ കസ്റ്റംസ് ക്ലിയറൻസ് സംവിധാനം പ്രാബല്യത്തിൽ വന്നു. രാജ്യത്തെ എല്ലാ കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകളിലും ഇനി മുതൽ രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാകും. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി 26 സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

കസ്റ്റംസ് ക്ലിയറൻസ് സംവിധാനം തമ്മിലുള്ള തുടർച്ചയായ ഏകോപനത്തിനും സഹകരണത്തിനും ശേഷമാണ് ഇത് നടപ്പിലാക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. രാജ്യം ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായി മാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംവിധാന നടപ്പിലാക്കുന്നത്.

കസ്റ്റംസ്  അതോറിറ്റിയുടെ സാന്നിധ്യത്തിൽ ഇന്ന് റിയാദിൽ നടന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തോട് അനുബന്ധിച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗവർണർ, എൻജിനീയർ സുഹൈൽ അബൻമിയും കസ്റ്റംസ് ക്ലിയറൻസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കസ്റ്റംസ് പ്രവർത്തനങ്ങളുടെ സുഗമവും വഴക്കവും വർദ്ധിപ്പിക്കുന്നതിനും, എല്ലാ കസ്റ്റംസ് ഔട്ട്‌ലെറ്റുകളിലെയും പ്രകടനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനും,  ലോജിസ്റ്റിക് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുറമെ, പോസിറ്റീവ് ഫലങ്ങൾ കൈവരിക്കാൻ പുതിയ മാറ്റത്തിലൂടെ  സാധിക്കുമെന്ന് അതോറിറ്റി പ്രതീക്ഷിക്കുന്നുവെന്ന് എഞ്ചിനിയർ അബാനോമി പറഞ്ഞു.

കൂടാതെ കസ്റ്റംസ് ജോലികളുടെ ഗുണനിലവാരവും പ്രകടനവും ഉയർത്തുന്നതിനുള്ള പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും വികസനം, ക്ലിയറൻസ് നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത, രാജ്യത്തിന്റെ ആഗോള മത്സരക്ഷമത തുടങ്ങിയവ പുതിയ സംരഭത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

================================================================================

 

സൗദിയിലെ നിങ്ങളുടെ ബിസിനസ് ഏറ്റവും കൃത്യമായും കുറഞ്ഞ ചെലവിലും ഓഡിറ്റ് ചെയ്യാം

നിങ്ങളുടെ അക്കൗണ്ടുകൾ പൂർണ്ണമായും നിയമാനുസൃതമായി ക്രമപ്പെടുത്തി ഓഡിറ്റ് ചെയ്ത് സകാത് ആന്റ് ടാക്‌സിന് സമർപ്പിക്കുന്നു.

പുതുതായി കമ്പനി രൂപീകരിച്ചവർക്ക് ഈ വർഷം ഓഡിറ്റ് ഒഴിവാക്കാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നു.

നിങ്ങളുടെ ഓഡിറ്റ് സംബന്ധമായ സംശയ നിവാരണങ്ങൾ, കമ്പനിയുടെ അനുബന്ധ ജോലികൾ പൂർത്തിയാക്കൽ, ആർട്ടിക്കിൾ അമെന്റ്‌മെന്റ്, സ്വദേശികളുടെ പേരിലുള്ള നിങ്ങളുടെ ബിസിനസ് ഏറ്റവും കുറഞ്ഞ ചിലവിലും വേഗത്തിലും നിങ്ങളുടെ സ്വന്തം പേരിലാക്കൽ, അക്കൗണ്ടിങ് വർക്കുകൾ എന്നിവക്കായി വിളിക്കുക:

📞 056 441 3320

WhatsApp: wa.me/+966564413320

 

 

Share
error: Content is protected !!