ഭിക്ഷാടനത്തിനിടെ പിടിയിലായ സ്ത്രീയിൽ നിന്ന് പിടിച്ചെടുത്തത് ആഡംബര കാറും, വൻ തുക പണവും

ഭിക്ഷാടനത്തിനിടെ പിടിയിലായ വനിതയിൽ നിന്നും ആഡംബര കാറും വൻ തുക പണവും അബുദാബി പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ ആറിനും ഡിസംബര്‍ 12നും ഇടയില്‍ നടത്തിയ പരിശോധനയില്‍ 159 ഭിക്ഷാടകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായ സ്ത്രീയെ കണ്ട് സംശയം തോന്നിയ പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ വിശദമായിചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. നഗരങ്ങളിലെ പള്ളികള്‍ക്ക് പരിസരത്തായിരുന്നു സ്ത്രീ ഭിക്ഷയാചിക്കാന്‍ സ്ഥിരമായി എത്തിയിരുന്നത്.

പൊലീസ് നിരീക്ഷണത്തില്‍, ആഡംബര കാറില്‍ എത്തുന്ന സ്ത്രീ കാര്‍ ദൂരെ പാര്‍ക്ക് ചെയ്ത ശേഷം യാചകയായി വന്ന് പള്ളികള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു. പരിശോധയില്‍ ഇവരുടെ പക്കല്‍ നിന്ന് വന്‍ തുക പണവും പൊലീസ് കണ്ടെത്തി.

തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. നിരവധി ആളുകളാണ് ഇത്തരത്തില്‍ ഭിക്ഷാടനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. ആളുകളെ കബളിപ്പിക്കുന്നതിലൂടെ വലിയ തുകയാണ് ഇവര്‍ തട്ടിയെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.

യുഎഇയില്‍ ഭിക്ഷാടനത്തിനുള്ള ശിക്ഷ മൂന്ന് മാസത്തെ തടവും 5,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരിച്ചു. കൂട്ടമായുള്ള ഭിക്ഷാടനത്തിനുള്ള ശിക്ഷ ആറ് മാസത്തെ തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!