ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി – വീഡിയോ

ദുർമന്ത്രവാദങ്ങൾക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ച് കുവൈത്ത് അധികൃതര്‍. കുവൈത്ത് കസ്റ്റംസിലെ സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ചേർന്ന് മന്ത്രവാദ സാമഗ്രികൾ നശിപ്പിക്കുന്നതിനായി രാജ്യത്ത് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ  പരിശോധനയിൽ കണ്ടെത്തിയ 90ഓളം വസ്തുക്കളാണ് നശിപ്പിച്ചത്.

മന്ത്രവാദവുമായി ബന്ധപ്പെട്ട നിരവധി സാധനങ്ങളും ഉപകരണങ്ങളും ചില പുസ്‍തകങ്ങളുമൊക്കെ അടുത്ത കാലത്ത്  നടന്ന പരിശോധനകളില്‍ കണ്ടെടുത്തു. ഏലസുകള്‍ പോലുള്ള വസ്‍തുക്കളും ചില പ്രത്യേക മന്ത്രങ്ങളും മറ്റും എഴുതിയ പേപ്പറുകളും മറ്റ് സാധനങ്ങളുമെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇവയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കുവൈത്ത് കസ്റ്റംസ് പുറത്തുവിടുകയും ചെയ്‍തിട്ടുണ്ട്. രാജ്യത്ത് മന്ത്രവാദ സാമഗ്രികള്‍ എത്തിക്കുന്നത് ഫലപ്രദമായി തടയുന്നതില്‍ കമ്മിറ്റി കാഴ്ചവെച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് അഭിനന്ദിച്ചു.

ദുര്‍മന്ത്രവാദത്തിനും സമാനമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെത്താനായി 2017ലാണ് കുവൈത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങിയത്. കസ്റ്റംസിലെ റിസര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. ഇത്തരം സാധനങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയും മറ്റ് പോര്‍ട്ടുകളിലൂടെയും ധാരാളമായി എത്തുന്ന സാഹചര്യം പരിഗണിച്ചായിരുന്നു അധികൃതരുടെ നടപടി. സാധനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പുറമെ ദുര്‍മന്ത്രവാദ സാമഗ്രികള്‍ കൊണ്ടുവരുന്നവര്‍ക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കുകയും ചെയ്യും.

 

വീഡിയോ കാണാം..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!