സൗദിയിലെ പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം; നാലിൽ കൂടുതൽ ഉള്ളവ അഴിച്ച് മാറ്റൻ നിർദേശം
സൌദി അറേബ്യയിൽ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ പള്ളികളിൽ 4 കൂടുതൽ സ്പീക്കറുകൾ പുറത്തേക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുൾ ലത്തീഫ് അൽ അൽ-ഷൈഖ് നിർദേശം നൽകി.
പ്രാർത്ഥനക്ക് വിളിക്കാനായി (ബാങ്ക്, ഇഖാമത്ത്) പളളികളിൽ നാലിൽ കൂടുതൽ ഉച്ചഭാഷിണികൾ പുറത്തേക്ക് ഉപയോഗിക്കരുതെന്നാണ് നിർദേശം. നാലിൽ കൂടുതൽ സ്പീക്കറുകളുള്ളവർ അവ അഴിച്ച് മാറ്റണമെന്നും വെയർഹൗസിൽ സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
ഇങ്ങിനെ വെയർഹൗസിൽ സൂക്ഷിക്കുന്ന സ്പീക്കറുകൾ ആവശ്യത്തിന് ഉച്ചഭാഷിണികളില്ലാത്ത പള്ളികൾക്ക് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ വർഷം പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശ്രദ്ദേയമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിന്നു. പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ നിർദേശം നൽകിയതും, പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ശബ്ദം മൂന്നിൽ ഒന്നായി കുറക്കാൻ നിർദേശിച്ചതും ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. പ്രാർഥനാ സമയത്ത് പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും, അതിന് പള്ളികൾക്കുള്ളിലെ സ്പീക്കറുകൾ മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം നൽകിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ഉച്ചഭാഷിണികളുടെ എണ്ണം നാലിൽ പരിമിതപ്പെടുത്താനുള്ള പുതിയ നിർദേശം.
അൽ ഖസീമിലെ മന്ത്രാലയ ശാഖയിൽ നടന്ന മസ്ജിദുകളുടെയും ദഅ്‌വയുടെയും ഗൈഡൻസ് വകുപ്പുകളുടെയും നിരവധി സംരംഭങ്ങൾ ഉൾപ്പെടുന്ന വോളണ്ടിയർ ഇനിഷ്യേറ്റീവ് എക്‌സിബിഷൻ മന്ത്രി ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273