സെൽഫിയെടുക്കാൻ ട്രെയിനിൽ കയറി; ഓട്ടോമാറ്റിക് വാതിലടഞ്ഞു, ഇറങ്ങിയത് 159 കി.മി അകലെ – വീഡിയോ

സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയ യുവാവിന് പണികിട്ടി. വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിൽ എത്തിയപ്പോൾ ഫൊട്ടോ എടുക്കുന്നതിനായി ഇയാൾ കയറി. എന്നാൽ ഇയാൾ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു.

ഇതോടെ യുവാവിന് പുറത്തിറങ്ങാൻ കഴിയാതെയായി. പുറത്തിറങ്ങാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതിൽ തുറക്കാൻ യുവാവ് ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനിൽ കുടുങ്ങി. 159 കിലോമീറ്ററാണ്  രാജമുന്ദ്രിയിൽനിന്ന് വിജയവാഡയിലേക്കുള്ള ദൂരം.

 

 

ട്രെയിനിൽ കുടുങ്ങിയ യുവാവും ടിക്കറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായി. ‘എന്തിനാണ് നിങ്ങൾ ചിത്രങ്ങൾ എടുക്കുന്നതിനായി ട്രെയിനിനുള്ളിൽ കയറിയത്? നിങ്ങൾ എന്താണ് ചെയ്തത് എന്നതിനെകുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ഈ വാതിൽ ഇനി ആറു മണിക്കൂർ നിങ്ങൾക്ക് തുറക്കാനാകില്ല.  ഇനി വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ്. അതുവരെ യാത്ര ആസ്വദിക്കുക.’– എന്നാണ് ടിക്കറ്റ് മാസ്റ്റർ പറയുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share