പ്രവാസി മലയാളി സൗദിയിലെ താമസ സ്ഥലത്ത് നിര്യാതനായി

സൌദിയിൽ മലയാളി താമസസ്ഥലത്ത്​ മരിച്ചു. കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്​ദുൽ സലാം (53) ആണ്​ മരിച്ചത്​. റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. എക്സിറ്റ് 28ൽ അൽ നമാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം 30 വർഷമായി റിയാദിലുണ്ട്.

സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. സാമൂഹിക പ്രർത്തകൻ ശിഹാബ് കൊട്ടുകാടി​ന്‍റെ ബന്ധുവാണ്.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!