എയർ ഇന്ത്യ എക്സ്​പ്രസ് ചട്ടങ്ങൾ കർശനമാക്കുന്നു; ടിക്കറ്റെടുക്കുന്നവർ ക്രഡിറ്റ് കാർഡ് കയ്യിൽ കരുതണം

ക്രെഡിറ്റ്​ കാർഡ്​ വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ സ്വന്തം ക്രെഡിറ്റ്​ കാർഡ്​ കൈയിൽ കരുതണമെന്ന്​ എയർഇന്ത്യ എക്സ്​പ്രസ് അറിയിച്ചു​. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കയ്യിൽ​ കരുതേണ്ടതാണ്.

മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാണ്​ ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്‍റെ പകർപ്പും കരുതിയാൽ മതി. ഈ നിബന്ധനകൾ നേരത്തെ തന്നെ ഉള്ളതാണെങ്കിലും, നിബന്ധന വീണ്ടും കർശനമാക്കുവാനാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായാണ് പുതിയ നിർദേശം. മറ്റുള്ള ആളുകളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ തടയുന്നതിൻ്റെ ഭാഗമായാണ്​ നടപടി.

എയർ ഇന്ത്യ എക്സ്​പ്രസ്​ അല്ലാത്ത മറ്റു വിമാന കമ്പനികളൊന്നും ഈ വ്യവസ്ഥ കർശനമാക്കുന്നതായി അറിയിച്ചിട്ടില്ല. മറ്റ്​ വിമാന കമ്പനികൾക്കും ഇതേ നയം നിലവിലുണ്ടെങ്കിലും, ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാറില്ല. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസിൽ ഇനി മുതൽ ചെക്ക്​ ഇൻ സമയത്ത്​ ക്രെഡിറ്റ്​ കാർഡ്​ വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം പരിശോധനയായിരിക്കും ഉണ്ടാവുക.

അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന്​ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ്​ കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്​ എന്നതാണ് ഇതിന് കാരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!