നിരോധനം ലംഘിച്ച് റോഡരികിൽ ഒട്ടകപ്പാൽ വിൽപ്പന; നിരവധി പ്രവാസികൾ പിടിയിൽ – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രവാസികളുടെ ഒട്ടകപ്പാൽ വിൽപ്പന സജീവമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് നിരോധനം ലംഘിച്ച് റോഡുകളിൽ ഒട്ടകപ്പാൽ വിൽപ്പന നടത്തുന്നത്. റിയാദ് നഗരത്തിലെ പല സ്ഥലങ്ങളിലും ഇത്തരം ഒട്ടകപ്പാൽ വിൽപന കേന്ദ്രം കണ്ടെത്തി ഒഴിപ്പിച്ചതായും വിൽപ്പനക്കാരെ പിടികൂടിയതായും അധികൃതർ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒട്ടകപ്പാൽ വിൽക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക്  ക്ക്വെല്ലുവിളിച്ചുകൊണ്ടാണ് വിൽപ്പന.

ജനാദ്രിയ-തുമാമ താൽക്കാലിക സംവിധാനങ്ങളൊരുക്കി ഒട്ടകപ്പാൽ വിൽപ്പന നടത്തുന്ന നിരവധി അധികൃതർ കണ്ടെത്തി. പരിശോധക സംഘം എത്തുമ്പോൾ എളുപ്പത്തിൽ രക്ഷപ്പെടാനാകും വിധമാണ് ഇത്തരം വിൽപ്പന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

അറബ് വംശജരാണ് ഒട്ടകപ്പാൽ വിൽപ്പന നടത്തുന്നവരിലേറെയും. നിരവധി സംഘങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ സംഘത്തിൻ്റേയും താൽക്കാലിക ഷെഡുകൾക്ക് മുന്നിൽ നിരവധി ഒട്ടകകൂട്ടങ്ങളേയും കാണാം. അത് വഴി കടന്ന് പോകുന്ന യാത്രക്കാരും, കാൽനട യാത്രക്കാരും അവിടെ വെച്ച് ഒട്ടകപ്പാൽ വാങ്ങുകയാണ് പതിവ്.

യാത്രക്കാരുടെ മുന്നിൽവെച്ച് കറന്ന് കൊടുക്കുന്നതിനാൽ ഏതെങ്കിലും വിധത്തിലുള്ള മായം കലരില്ല എന്ന വിശ്വാസമാണ് പലരേയും ഇത്തരം പാലുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ചിലർ കറന്നെടുത്ത ഉടൻ തന്നെ പച്ചക്ക് കുടിക്കുന്നതും പതിവ് കാഴ്ചയാണ്.

എന്നാൽ ഇത്തരം കറവ ഒട്ടകങ്ങളുടെ രോഗാവസ്ഥയും ആരോഗ്യ സ്ഥിതിയും വ്യക്തമല്ലാത്തതും, വൃത്തിഹീനമായ സാഹചര്യങ്ങളിൽ കറന്നെടുക്കുന്ന പാൽ കുടിക്കുന്നതും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ശുചിത്വം ഉറപ്പ് വരുത്താത്ത ഇത്തരം പാലുകൾ കുടികിക്കുന്നതിനലൂടെ ബ്രൂസെല്ലോസിസ്, കൊറോണ തുടങ്ങി പലവിധ രോഗങ്ങൾ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യത ഏറെയാണ്.

ഇക്കാരണത്താൽ തന്നെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം റോഡുകളിൽ പാൽ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തതാണ്. കൂടാതെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ബോധവൽക്കരണ കാമ്പയിൻ നടത്തുകയും, ഒട്ടകപ്പാൽ വിൽക്കുന്ന കേന്ദ്രങ്ങളേയും നീക്കം ചെയ്യുകയും ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!