സൗദിയിൽ മഴ ശക്തം: മലമ്പാതകളിൽ പാറക്കല്ലുകൾ പതിക്കുന്നു, അഖബത്ത്- തൗഹിദ് റോഡ് അടച്ചു

സൌദിയിൽ മഴ ശക്തമായതിനെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാറകല്ലുകൾ വൻ തോതിൽ റോഡിലേക്ക് പതിക്കാൻ തുടങ്ങിയതോടെ അൽ-നമസ് ഗവർണറേറ്റിലെ അഖബത്ത്-അൽ-തൗഹിദ് റോഡ് താൽക്കാലികമായി അടച്ചു. 

ഗതാഗത, ലോജിസ്റ്റിക് മന്ത്രാലമാണ് സുരക്ഷ അധികാരികൾക്ക് റോഡ് അടക്കാൻ നിർദേശം നൽകിയത്. കനത്ത മഴയെ തുടർന്ന് പാറകൾ റോഡുകളിലേക്ക് പതിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ നിന്നും മഴ പെയ്യുന്ന സ്ഥലങ്ങളിൽ നിന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അൽ-ബഹയിലെ മഖ്‌വ ഗവർണറേറ്റിലും ജബൽ ഷാദ ഏരിയയിൽ മലയിടിഞ്ഞ് ജബൽ ഷാദ അൽ-അലാ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയോടെ പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് ഷാദ മലയിൽ നിന്ന് വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. മലയിടിച്ചിലിനെ തുടർന്ന് വൻ ഗർത്തങ്ങളും മലയിൽ രൂപപ്പെട്ടു.

 

 

ഇതേ റോഡിൽ ഒന്നിലധികം സ്ഥലങ്ങളിൽ പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ചെറിയ പാറകഷ്ണങ്ങൾ പതിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിൽ ഭീമൻ പാറകൾ അടർന്ന് വീണ് റോഡ് പൂർണമായും അടച്ചു.

ഇത് വഴി കടന്ന് പോയ നിരവധി വാനഹങ്ങൾ മുന്നോട്ടോ പിന്നോട്ടോ പോകാൻ കഴിയാതെ വഴിയിൽ കുടുങ്ങുന്ന സാഹചര്യവുമുണ്ടായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

**********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!