റൺവേ റീകാർപറ്റിങ്; കരിപ്പൂരിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു, പകൽ സമയങ്ങളിൽ റൺവേ അടക്കും
കോഴിക്കോട് വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു. റൺവേ റീകാർപറ്റിങ് പ്രവൃത്തികൾക്ക് വേണ്ടിയാണ് നിയനന്ത്രണം. ജനുവരി 15 മുതൽ പ്രവൃത്തികൾ ആരംഭിക്കും. 11 മാസംകൊണ്ടാണ് പ്രവൃത്തികൾ പൂർത്തീകരിക്കുക. എങ്കിലും ആദ്യത്തെ ആറ് മാസത്തേക്കാണ് ഇപ്പോൾ വിമാന സർവീസുകൾ പുനക്രമീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ കരിപ്പൂരിൽ പകൽ സമയങ്ങളിൽ വിമാന സർവീസുകളുണ്ടാകില്ല. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ റൺവേ അടച്ചിടും. റൺവേ റീകാർപറ്റിങ്ങിന് പുറമെ സെന്റർലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കുന്ന ജോലിയും ഇതോടൊപ്പം ഉണ്ടാകും.
എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നിയമിച്ച അന്വേഷണ സമിതി സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ചിരുന്നു. കുറഞ്ഞ മാസങ്ങൾക്കുള്ളിലാണ് മറ്റു വിമാനത്താവളങ്ങളിലെ റൺവേ റീകാർപറ്റിങ് ജോലികൾ പൂർത്തീകരിച്ചത്. എന്നാൽ കരിപ്പൂരിൽ രണ്ട് മാസത്തെ മൺസൂണ് കാലം ഉൾപ്പെടെ 11 മാസമാണ് അനുവദിച്ചത്.
ഡൽഹി ആസ്ഥാനമായ എൻ.എസ്.സി കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. 65 കോടിക്കായിരുന്നു വിമാനത്താവള അതോറിറ്റി ടെൻഡർ വിളിച്ചിരുന്നത്. എന്നാൽ 56 കോടി രൂപക്കാണ് എൻ.എസ്.സി കമ്പനി പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ടെൻഡർ നടപടി പൂർത്തീകരിച്ചതോടെ പ്രവൃത്തി ആരംഭിക്കാനുള്ള നോട്ടാം (നോട്ടീസ് ടു എയർമാൻ) ഉടൻ പ്രഖ്യാപിക്കും. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എൻ.എസ്.സി കമ്പനി പ്രതിനിധികൾ കരിപ്പൂരിലെത്തി പരിശോധന പൂർത്തിയാക്കി.
റീകാർപറ്റിങ് ജോലിയോടൊപ്പം റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്ന പ്രവൃത്തിയും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതിനായി ഇത് വരെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടില്ല. ജനുവരി 15 മുതൽ കരിപ്പൂരിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തികൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
————————————————————————————————————————————————
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
❗ബന്ധപ്പെടുക:
📞0556884273
http://wa.me/+966556884273