കമൻ്റിൽ കുത്തും കോമയുമിട്ടാല്‍ ഫേസ് ബുക്കിൻ്റെ അല്‍ഗൊരിതത്തെ പറ്റിക്കാനാവുമോ? സത്യാവസ്ഥ എന്ത്?
ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ വന്ന മാറ്റം മൂലം എഴുത്തും ഫോട്ടോകളും സുഹൃത്തുക്കള്‍ക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കില്‍ ഒരു കമന്റോ അടയാളമായി നല്‍കിയാലേ സാധിക്കയുള്ളൂ എന്ന തരത്തില്‍ കുറച്ചുനാളായി പരക്കുന്ന ശുദ്ധ അസംബന്ധക്കുറിച്ച് ചില കാര്യങ്ങള്‍…
2023 ഫേസ്ബുക്ക് അല്‍ഗോരിതത്തില്‍ വരുത്തിയ മാറ്റത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ്സുകളും ഉള്‍പ്പെടെ ഇടപഴകുന്ന ഉറവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കം കാണാനുള്ള സാധ്യത കൂടുതലാണ് എന്നുള്ളതാണ് അതില്‍ പ്രധാനപ്പെട്ടത്. മാത്രവുമല്ല, അര്‍ഥവത്തായതും വിജ്ഞാനപ്രദവുമായ പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കും. അതായത്, നിങ്ങളുടെ പോസ്റ്റിലെ ഉള്ളടക്കം മൂല്യവത്തും ആധികാരികവുമാണെങ്കില്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തും.
ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ”കുത്തും കോമയും” ആവശ്യപ്പെട്ടുള്ള ആധികാരികമല്ലാത്ത പോസ്റ്റുകള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന ”ഗുണങ്ങള്‍” എന്തെല്ലാമാണെന്ന് നോക്കിയാലോ?
ഈ രീതിയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചാല്‍ വ്യാജം അഥവാ Fake എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റുകളുടെ റീച്ച് മിതപ്പെടുത്തുകയാണ് ഫെയ്‌സ്ബുക്ക് ചെയ്യുക. മറ്റൊന്ന് ഡ്യൂപ്ലിക്കേറ്റ് ഉള്ളടക്കം പ്രചരിച്ചുള്ള കനോനിക്കല്‍ ഇഷ്യൂവിനു (canonical issue) നിങ്ങള്‍ കാരണക്കാരായതിനാല്‍ പോസ്റ്റ് ചെയ്യുന്നതിനും ലൈക് ചെയ്യുന്നതിനും ഫേസ്ബുക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം ഇതുവഴി ഉണ്ടായേക്കും.
മൂന്നാമതായി ആളുകള്‍ അവരുടെ ഫേസ്ബുക്ക് ഫീഡ് (മുമ്പ് ന്യൂസ് ഫീഡുകള്‍ എന്നാണു അറിയപ്പെട്ടിരുന്നത്) പരിശോധിക്കുമ്പോഴെല്ലാം ഏതൊക്കെ പോസ്റ്റുകളാണ് കാണുന്നതെന്നും ആ പോസ്റ്റുകള്‍ ഏത് ക്രമത്തിലാണ് കാണിക്കേണ്ടതെന്നും ഫേസ്ബുക്ക് അല്‍ഗോരിതമാണ് തീരുമാനിക്കുന്നത്, അതിനെ മറികടക്കാന്‍ ”കുത്തിനും കൊമയ്ക്കും ലൈക്കിനും” ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം!
എന്തുകൊണ്ട് മറ്റുള്ളവരുടെ പോസ്റ്റുകള്‍ കാണുന്നില്ല?
അടിസ്ഥാനപരമായി, ഫേസ്ബുക്ക് അല്‍ഗോരിതം എല്ലാ പോസ്റ്റുകളും വിലയിരുത്തുന്നുണ്ട്. പോസ്റ്റുകള്‍ സ്‌കോര്‍ ചെയ്യുന്നതിനനുസരിച്ചു ഓരോ ഉപയോക്താവിനും താത്പര്യമില്ലാത്തവ അവരോഹണക്രമത്തില്‍ ക്രമീകരിക്കുകയും കാലക്രമേണ അത്തരം പോസ്റ്റുകള്‍ കാണുന്നതില്‍നിന്ന് നിങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അതിനു കാരണം അത്തരം പോസ്റ്റുകളോട് മുമ്പ് കാണിച്ച വൈമനസ്യംതന്നെയാണ്!
ഇനി നിങ്ങള്‍ക്ക് 30 ആള്‍ക്കാരെയും 30 ഫേസ്ബുക്ക് പേജുകളും ഫേവറൈറ്റ്‌സ് (Favoritse) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെയ്ക്കാന്‍ ഇപ്പോള്‍ കഴിയും. മുമ്പ് ‘See First’ എന്ന ഓപ്ഷനിലാണ് ഇതിന് നല്‍കിയിരുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ഈ അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ കൂടുതലായി ദൃശ്യമാകും. അതുപോലെ In feed ഓപ്ഷനില്‍ വീണ്ടും കാണാന്‍ താത്പര്യമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കാനും കഴിയും, അതുപോലെ തന്നെ ഇഷ്ടമില്ലാത്ത പരസ്യങ്ങള്‍ ഒഴിവാക്കാന്‍ Hide ad-ഉം ഉപകരിക്കുന്നു.
പ്രധാനപ്പെട്ട മറ്റൊരു കാര്യം , ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിരുദ്ധമായ ഏതു ഉള്ളടക്കവും നീക്കം ചെയ്യപ്പെടും. വര്‍ഗ്ഗ വിരുദ്ധത, ജാതി വിരുദ്ധത, നഗ്‌നത (Nudity), അക്രമം, ഗ്രാഫിക് ഉള്ളടക്കം, ചിലതരം സെന്‍സിറ്റീവ് പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യപ്പെട്ടേക്കും. ഇത്തരം പോസ്റ്റുകളില്‍ അനുഭാവം കാണിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫേസ്ബുക്ക് ഉപഭോക്താക്കളെയും പ്രേക്ഷകരെയും നീക്കം ചെയ്യുകയോ അവരുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുകയോ ചെയ്‌തേക്കാം.
നിര്‍ത്തലാക്കിയ Edge Rank എന്ന അല്‍ഗോരിതമാണ് ഫേസ്ബുക്ക് ആദ്യകാലങ്ങളില്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ അല്‍ഗോരിതത്തെ ”കുത്തും കോമയും” കൊണ്ട് പറ്റിക്കാം എന്ന തന്ത്രം ശുദ്ധവിഡ്ഢിത്തം മാത്രമാണ്.
(കടപ്പാട്: മാതൃഭൂമി)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
——————————————————————————————————————
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273