നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മരണക്കിണർ അപകടം; ബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു – വീഡിയോ

മലപ്പുറം നിലമ്പൂരിൽ പാട്ടുത്സവ നഗരിയിൽ മരണക്കിണർ അപകടം. അപകടത്തിൽ ബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു. ഗുരുതമായി പരിക്കേറ്റ ഇതര സംസ്ഥാനക്കാരനായ റൈഡറെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് ഗരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന നിലമ്പൂരുകാരുടെ ജനകീയ ഉൽസവമാണ് നിലമ്പൂർ പാട്ടുൽസവം. എല്ലാ വർഷവും ജനുവരി ആദ്യത്തിലാണ് ഉൽസവത്തിന് കൊടിയേറുക.

നിലമ്പൂർ മുനിസിപ്പാലിറ്റി മുൻകൈ എടുത്താണ് വ്യാപാരികളുടെ സഹകരണത്തോടെ പാട്ടുൽസവം നടത്താറുള്ളത്.

 

കൂടുതൽ വിവരങ്ങൾ ഉടൻ…

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

 

 

Share
error: Content is protected !!