യുവതി ബൈക്കിൽ കയറിയില്ല; ഹെൽമറ്റ് കൊണ്ട് തലങ്ങുംവിലങ്ങും അടിച്ചു- വിഡിയോ

ബൈക്കിൽ കൂടെ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് യുവാവ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലാണ് സംഭവം. സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിൽ വന്ന യുവാവ് യുവതിയുമായി അൽപനേരം സംസാരിക്കുന്നതും പിന്നാലെ ഹെൽമറ്റ് കൊണ്ട് അടിയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബാഗ് കൊണ്ട് യുവാവിനെ തടുക്കാൻ ശ്രമിച്ചെങ്കിലും യുവതിക്ക് സാരമായി പരുക്കേറ്റു. പിന്നാലെ ആളുകൾ ഓടിക്കൂടി യുവാവിനെ തള്ളി മാറ്റി. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ ഫയൽ ചെയ്തതായി ഗുരുഗ്രാം എസിപി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share