സൗദിയിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ പാടില്ല- സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി

സൗദിയിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുവാദമില്ലെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റിയുടെ സ്ഥിരീകരണം.

രാജ്യത്ത് സ്വതന്ത്ര വിപണികൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച്, ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുവാദമില്ല എന്നും അതോറിറ്റി വിശദീകരിച്ചു.

കടൽ, കര, എയർ, പോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കാൻ നേരത്തെ തന്നെ മന്ത്രിസഭ അനുമതി നൽകിയിരുന്നു.

കസ്റ്റംസ് നികുതിയില്ലാതെ എല്ലാത്തരം വിദേശ ഉൽപ്പന്നങ്ങളും അവയുടെ ഉത്ഭവ സ്ഥലത്ത് നിന്ന് സ്വതന്ത്ര വിപണികളിൽ കൊണ്ട് വരാനും മാർക്കറ്റിൽ നിന്ന് നികുതിയില്ലാതെ സാധനങ്ങൾ പുറത്തേക്ക് കൊണ്ട് പോകാനും ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾക്ക് അനുവാദമുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

———————————————————————————————————————————————

സകാത് & ടാക്സ് – കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുവാനുള്ള അറിയിപ്പ് ഇൻവെസ്റ്റര്മാർക്ക് ലഭിച്ചു തുടങ്ങി.

സൗദിയിൽ ബിസിനസ് ചെയ്യുന്നവർക്കും ഇൻവെസ്റ്റർ ആയവർക്കും കഴിഞ്ഞ ഒരു വർഷത്തെ അക്കൗണ്ടുകൾ ഓഡിറ്റിന് വിധേയമാക്കി സമർപ്പിക്കുവാൻ സൗദി സകാത് & ടാക്സ് വിഭാഗത്തിൽ നിന്നും അറിയിപ്പുകൾ നൽകി. കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ഓഡിറ്റിന് വിധേയമാക്കേണ്ടത്. ഇതിനായി ഏപ്രിൽ 30 വരെ സമയം അനുവദിക്കും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി പ്രവാസികളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇൻവെസ്റ്റർ ലൈസൻസ് നേടിയിട്ടുള്ളത്. ഇവരെല്ലാം ഇത്തവണ ബിസിനസ് അക്കൗണ്ടുകൾ ഓഡിറ്റിന് വിധേയമാക്കേണ്ടതുണ്ട്.

സകാത് ആന്റ് ടാക്സ് ഡിപ്പാർട്ട്മെന്റിന് സമർപ്പിക്കുന്ന കണക്കുകൾ കൃത്യതയുള്ളതും സൗദി ഗവണ്മെന്റ് അംഗീകരിച്ച അക്കൗണ്ടിങ് സ്റ്റാന്റേർഡ് പ്രകാരവുമായിരിക്കണം. അല്ലാത്തവ പിന്നീട് കണ്ടെത്തിയാൽ ഭീമമായ ഫൈനുകൾ നൽകേണ്ടി വരും.

ഈ മേഖലയിൽ കുറഞ്ഞ ചെലവിൽ ഓഡിറ്റ് ചെയ്ത് കൊടുക്കുന്ന ധാരാളം ആളുകളുണ്ട്. ഭൂരിഭാഗം ആളുകളും അടിസ്ഥാന കാര്യങ്ങളിൽ പോലും പിഴവ് വരുത്തുന്നവരാണ്. ഓഡിറ്റിന് ശേഷം വരുന്ന ഓരോ പിഴവുകളുടെ കണ്ടെത്തെലുകൾക്കും പിന്നീട് ഭീമമായ ഫൈനുകൾ കൊടുക്കേണ്ടി വരുന്നത് നിത്യ സംഭവമാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ധാരാളം പ്രവാസികൾ അവരുടെ സ്വന്തം ബിസിനസാണ് ഓഡിറ്റിന് വിധേയമാക്കുന്നത്. അത് കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെ വേണം കാര്യങ്ങളെ സമീപിക്കാൻ – ബിസിനസ് കൺസൾട്ടന്റും സൗദിയിൽ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന സുഹൈൽ കാടാച്ചിറ പറഞ്ഞു.

 

ഓഡിറ്റിങ് / അക്കൗണ്ടിങ് വിഷയങ്ങളിൽ നിർദ്ദേശങ്ങൾക്കും സംശയ നിവാരണത്തിനും ബന്ധപ്പെടാം: 056 441 3320
WhatsApp: wa.me/+966564413320

 

 

Share
error: Content is protected !!